"പ്രേക്ഷകർ തകർത്ത പാലം" " ഒരു മസാലച്ചിത്രത്തിൽ കവിഞ്ഞൊന്നുമല്ല. സമകാലീന രാഷ്ട്രീയത്തെ മക്കാറാക്കിയിരിയ്ക്കയാണെന്ന...
" ഒരു മസാലച്ചിത്രത്തിൽ കവിഞ്ഞൊന്നുമല്ല. സമകാലീന രാഷ്ട്രീയത്തെ മക്കാറാക്കിയിരിയ്ക്കയാണെന്നത്രെ വെപ്പ് ! ഇങ്ങനെയെല്ലാം കഥാപാത്രങ്ങൾക്കു പേരിട്ടാൽ ആളുകൾ താനെ ചിരിച്ചു കൊള്ളുമെന്ന് കരുതിയോ ?
അത്.അടുത്ത കാലത്തൊന്നും ഇമ്മാതിയൊരു ചവറു ചന്തപ്പടം കാണേണ്ടി വന്നിട്ടില്ലെന്നതാണ് പരമാർത്ഥം. പൊതുജനം ഒരു ശുദ്ധാത്മാവാണ്. പക്ഷെ കഴുതയല്ല.
പടം നിരൂപണം ചെയ്ത് രണ്ടു പേജെഴുതിക്കഴിഞ്ഞപ്പോൾ എന്തിനു ശവം കുത്തി പകയേല്ക്കുന്നു എന്നു നിനച്ച് ഞാനത് കീറിയെറിഞ്ഞു കളഞ്ഞു.
ഫ്രെയിമുകളുടെ വിന്യാസക്രമവും താളവും ചിത്രീകരിച്ച രീതിയും മറ്റും പടത്തിന്റെ ശളവളകോമാളിത്തത്തിലും വാക്കുകളുടെ ബഹളത്തിലും ഉപ്പിലിട്ടിരിക്കുകയാണ്. "
.
.
പതിറ്റാണ്ടുകൾക്കിപ്പറവും കേരളം ചർച്ച ചെയ്യുന്ന,കെ.ജി.ജോർജ്ജ് സിനിമ "പഞ്ചവടിപ്പാല"ത്തിനെ (1984 ),പടമിറങ്ങിയപ്പോൾ കോഴിക്കോടനാണ്,"മാതൃഭൂമി"യിലൂടെ, ഇങ്ങനെ പൊളിച്ചടുക്കുവാൻ ശ്രമിച്ചത് !
കൊട്ടകകളിൽ തകർന്ന "പഞ്ചവടിപ്പാലം" പിൽക്കാലത്താണ് കൊണ്ടാടപ്പെട്ടത് എന്നതൊരു വസ്തുത ! കോഴിക്കോടനെ പോലുള്ള നിരൂപകർ മാത്രമല്ല പ്രേക്ഷകരും അക്കാലത്ത് ചിത്രത്തെ കൈയ്യൊഴിഞ്ഞിരുന്നു ! -"തൂവാനത്തുമ്പികൾ" പോലെ ! രണ്ടു സിനിമകളുടെയും നിർമ്മാണം/വിതരണം ഗാന്ധിമതി ഫിലിംസ് ആയിരുന്നു എന്നത് യാദൃശ്ചികം !
വേളൂർ കൃഷ്ണൻകുട്ടിയുടെ "പാലം അപകടത്തിൽ" പിന്നീട് "പഞ്ചവടിപ്പാലം" ആയപ്പോൾ "പാലാരിവട്ടം പാലം" പിന്നീട് "പാലം അപകടത്തിൽ" ആയി !
COMMENTS