അവർണനായി പിറന്നവർ വിദ്യാഭ്യാസം കൊണ്ടോ സമ്പത്ത് കൊണ്ടോ പദവി കൊണ്ടോ നൂറ് സിംഹാസനങ്ങൾ തീർത്താലും തന്റെ മനസ്സിലും ശരീരത്തിലും ഉള്ള അവർണത മായ്ച്ച...
അവർണനായി പിറന്നവർ വിദ്യാഭ്യാസം കൊണ്ടോ സമ്പത്ത് കൊണ്ടോ പദവി കൊണ്ടോ നൂറ് സിംഹാസനങ്ങൾ തീർത്താലും തന്റെ മനസ്സിലും ശരീരത്തിലും ഉള്ള അവർണത മായ്ച്ചു കളയാൻ സമൂഹം ഒരിക്കലും അനുവദിക്കില്ല...
ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ എന്ന പുസ്തകം പറഞ്ഞു വെച്ചിടത്തു നിന്ന് പരിയേറും പെരുമാൾ വീണ്ടും ശക്‌തമായ ഭാഷയിൽ സംസാരിച്ചു തുടങ്ങുകയായിരുന്നു...
കാഴ്ചകൾക്കപ്പുറം കാഴ്ചപ്പാടുകൾ സംസാരിച്ച സിനിമ..
മനുഷ്യർക്കിടയിൽ മനുഷ്യൻ തീർക്കുന്ന മതിലുകൾ..
ജാതിയുടെ, കുലത്തിന്റെ, നിറത്തിന്റെ മതിലുകൾ..
തകർന്നടിഞ്ഞെന്ന് വിശ്വസിക്കുന്ന ആ മതിലുകൾ ഇന്നും ആകാശം മുട്ടെ ഉയർന്നു തന്നെ നിൽക്കുന്നുണ്ട്...
മനുഷ്യർക്കിടയിൽ അവന്റെ സ്വപ്നങ്ങൾക്കും, പ്രതീക്ഷകൾക്കും വഴിമുടക്കിയായി നില്കുന്നുമുണ്ട്..
ജാതിവെറിയെ കുറിച്ച് ഒരുപാട് സിനിമകൾ സംസാരിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകന്റെ ഉള്ളിൽ ഒരു മരവിപ്പായി മാറുന്ന മറ്റൊരു സിനിമയില്ല..
ഈ ദശകത്തിലെ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് പരിയേറും പെരുമാൾ..
മാരി സെൽവരാജ് സംവിധാനവും
പാ രഞ്ജിത് നിർമാണവും
സന്തോഷ് നാരായണൻ സംഗീതവും നിർവഹിച്ച ഈ സിനിമ ഇന്നേക്ക് രണ്ടു വർഷം തികയുമ്പോളും..
സംവദിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം കൂടുകയല്ലാതെ കുറയുന്നില്ല..
'നീങ്കെ നീങ്കളായിറിക്കറെ വറെയ്ക്കും നാൻ നായാതാൻ ഇറിക്കണോന്ന് നീങ്കെ എതിർപാർക്കറെവറെയ്ക്കും ഇങ്കെ ഏതുവുമെ മാറാത്.. ഇപ്പിടിയെതാഇറുക്കും.."
COMMENTS