ഇന്ത്യൻ സിനിമയിൽ ത്രില്ലറുകൾക്ക് പേരുകേട്ട ഇൻഡസ്ട്രിയാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. നിരവധി അനവധി തമിഴ് ത്രില്ലർ ചിത്രങ്ങളാണ് ഓരോ വർഷവും പ...
ലിസ്റ്റിലെ ആദ്യത്തെ സിനിമയാണ് 2011ലെ ' യുദ്ധം സെയ് '. മിഷ്കിൻ സംവിധാനം ചെയ്ത ഈ സിനിമയിൽ ചേതൻ ലീഡ് റോളിൽ അഭിനയിച്ചിരിക്കുന്നു. സിറ്റിയിൽ നടക്കുന്ന സീരിയൽ മർഡർസും അത് അന്വേഷിക്കാൻ വരുന്ന സിബിസിഐഡി ഉദ്യോഗസ്ഥന്ടെയും കഥയാണ് ഈ ചിത്രം പറയുന്നത്. കൂടുതൽ വയലൻസ് രംഗം ഉള്ളത്ത് കൊണ്ട്, ബ്ലഡ് ചീറിങ് സീൻസ്. അതുകൊണ്ട് സെൻസർ ബോർഡ് A സെർറ്റിഫിക്കേഷനാണ് നൽകിയിരിക്കുന്നത്. തീർച്ചയായും കണ്ടിരിക്കാവുന്ന അല്ലെങ്കിൽ കാണേണ്ട സിനിമയാണ് യുദ്ധം സെയ്.
ലിസ്റ്റിലെ രണ്ടാമത്തെ സിനിമയാണ് തെഗിടി. 2014യിൽ പി രമേശ് സംവിധാനം ചെയ്ത ഈ സിനിമയിൽ അശോക് സെൽവൻ, ജനനി അയ്യർ തുടങ്ങിയവർ ലീഡ് റോളിൽ അഭിനയിച്ചിരിക്കുന്നു. ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന് ഒരു കേസ് ലഭിക്കുക്കുന്നു. ആ ക്ലൈന്റ്നുവേണ്ടി അയാൾ ചില ആൾക്കാരെ ഫോള്ളോ ചെയ്യുകയും ഡീറ്റെയിൽസ് ചോർത്തിയെടുത്തു നൽകുകയും ചെയ്യുന്നു. എന്നാൽ അയാൾ ഫോള്ളോ ചെയ്ത ആൾക്കാർ പിന്നീട് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു. 2018ൽ ഉണ്ണിമുകുന്ദൻ അഭിനയിച്ച ചാണക്യതന്ത്രം ഈ സിനിമയുമായി സിമിലാരിറ്റിയുണ്ട്. തീർച്ചയായും കണ്ടിരിക്കാവുന്ന സിനിമയാണ് തെഗിടി.
ലിസ്റ്റിലെ മൂന്നാമത്തെ സിനിമായാണ് രാക്ഷസൻ. അധികപേരും കണ്ടിരിക്കാൻ സാധ്യതയുള്ള സിനിമയാണ് രാക്ഷസൻ. IMDB യിൽ ടോപ് പൊസിഷൻ നിൽക്കുന്ന ഈ ത്രില്ലെർ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രാംകുമാർ ആണ്. 2018യിൽ റിലീസ് ആയ ഈ ചിത്രത്തിൽ വിഷ്ണുവിശാൽ, അമല പോൾ എന്നിവർ ലീഡ് റോളിൽ അഭിനയിച്ചിരിക്കുന്നു. സ്കൂൾ വിദ്യാർത്ഥിനികളെ തട്ടികൊണ്ട്പോയി കൊലപ്പെടുത്തുന്ന സീരിയൽ കില്ലറും, തുടര്ന്നുള്ള അന്വേഷങ്ങളുംമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിരവധി സസ്പെൻസ് എലെമെന്റ്സ് ഉള്ള ഈ സിനിമ ഒരു പക്കാ സീറ്റ് എഡ്ജ് ത്രില്ലെർ സിനിമയാണ്.
ലിസ്റ്റിലെ നാലാമത്തെ സിനിമയാണ് ധ്രുവങ്ങൾ 16 അഥവാ D16. 2016ൽ കാർത്തിക്ക് നരേൻ സംവിധാനം ചെയ്ത് റഹ്മാൻ ലീഡ് റോളിൽ വന്ന ഈ മർഡർ മിസ്‌ട്രി ചിത്രം തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാണ്. തന്റെ 21ആം വയസിൽ ആണ് കാർത്തിക്ക് നരേൻ D16 എന്ന Debut സിനിമ ചെയ്തത് എന്നത് എല്ലാവരേം അമ്പരപ്പിക്കുന്ന വസ്തുതയാണ് കാരണം എക്സ്പീരിയൻസ് ഡയറക്ടർസിനു പോലും ഇത്രയും പെർഫെക്ട് ആയി മേക്ക്ചെയ്യാൻ കഴിയില്ല. ഉറപ്പായും കണ്ടിരിക്കേണ്ട സിനിമയാണ് D16.
ലിസ്റ്റിലെ അഞ്ചാമത്തെ സിനിമയാണ് ഒനായും ആട്ടുംകുട്ടിയും. മിസ്കിന് സംവിധാനം ചെയ്ത്, മിസ്കിന് തന്നെ കേന്ദ്രകഥാപാത്രമായി വന്ന ഈ സിനിമ തിയേറ്ററിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ല. നായികയോ, പാട്ടുകളോ ഇല്ലാതെ വന്ന ഈ ചിത്രം എന്നാൽ നമ്മളെ ത്രില്ലടിപ്പിക്കും. നിങ്ങളൊരു സിനിമപ്രേമി ആണെങ്കിൽ ഡോണ്ട് മിസ്സ് ദിസ് മർഡർ മിസ്‌ട്രി ഫിലിം.
ലിസ്റ്റിലെ ആറാമത്തെ സിനിമയും ഒരു മിസ്‌കിൻ സിനിമയാണ്, അഞ്ജതെ. 2008ൽ മിസ്കിന് സംവിധാനം ചെയ്ത് നരേൻ, പ്രസന്ന തുടങ്ങിയർ കേന്ദ്രകഥാപാത്രമായ ഈ സിനിമ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്.
2006 ൽ ഗൗതം മേനോൻ - കമലാഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമയാണ് വേട്ടയാട് വിളയാട്. ഇന്ത്യയിൽ ആദ്യമായി സൂപ്പർ 35 ക്യാം ഉപയോഗിച്ച സിനിമയാണിത്. ഒരു പോലീസ് ഓഫിസറുടെ മകളുടെ കൊലപാതകവും തുടർന്നുള്ള അന്വേഷണങ്ങളും മാണ് സിനിമയുടെ തീം.
ലോകേഷ് കനകരാജ്. കൈതി, അപ്പ്‌കമിങ് വിജയ് ചിത്രം മാസ്റ്റർ സംവിധായകന്റെ ആദ്യ സിനിമയാണ് 'മാനഗരം'. സുന്ധീപ് കിഷൻ, ശ്രീ തുടങ്ങിയർ ലീഡ് റോളിൽ വന്ന ഈ സിനിമ, ചെന്നൈയിൽ ജോലിതേടി എത്തിയ യുവാവിനെ ആളുമാറി അക്രമിക്കുകയും അഥേസമയം മറ്റൊരു സ്കൂൾ കുട്ടിയെ ചിലർ ആളുമാറി തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. അങ്ങനെ 2 ദിവസം ചെന്നൈയിൽ നടക്കുന്ന നിരവധി സംഭവങ്ങളെ കണക്ട് ചെയ്ത് പോകുന്ന ത്രില്ലെർ സിനിമയാണ് മാനഗരം. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത്.
വിക്രംകുമാറിന്റെ, 2009ൽ പുറത്തിറങ്ങിയ സിനിമയാണ് യാവരും നാളം. നിരവധി ഭാഷയിൽ റീമെയ്ഡ് ചെയ്ത ഈ സിനിമയിൽ മാധവൻ ലീഡ്റോളിൽ അഭിനയിച്ചിരിക്കുന്നു. ടെലിവിഷനും സിനിമയിൽ വലിയ റോളുണ്ട്. ഒരു ഹോർറോർ ത്രില്ലെർ ലേബലിൽ വരുന്ന ഈ സിനിമയിൽ നിരവധി സസ്പെൻസ് ട്വിസ്റ്റ് പ്ലോട്ട്കളുണ്ട്. വ്യത്യസ്തമായ ഒരു ത്രില്ലെർ അനുഭവം ആയിരിക്കും ഈ സിനിമ നിങ്ങൾക്ക് സമ്മാനിക്കുക.
ലിസ്റ്റിലെ പത്താംമത്തെ സിനിമയാണ് കുരങ്ങു ബൊമ്മയ്. 2017ൽ നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത്, വിഥാർത്, ഭാരതിരാജ തുടങ്ങിയവർ മെയിൻ റോളിൽ വന്ന ഈ സിനിമ ഒരു കുരങ്ങിന്റെ ചിത്രമുള്ള ബാഗ് ഒരുത്തൻ അടിച്ചോണ്ട് പോകുകയും വിഥാർത് അത് കണ്ട് തിരിച്ചെടുത്തു അതിന്റെ ഉടമസ്ഥന് തിരിച്ചു നൽകാൻ ശ്രമിക്കുന്നു.. പിന്നീട് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ തീം. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു നല്ല ത്രില്ലെർ സിനിമായാണ് കുരങ്ങു ബൊമ്മയ്.
ഫിലിം നമ്പർ 11, വിശാൽ - അർജുൻ സാമന്ത തുടങ്ങിയവർ അഭിനയിച്ച സൈബർ ക്രൈം ത്രില്ലെർ ചിത്രമാണ് 2018യിൽ റീലിസ് ആയ ഇരുമ്പുതുറൈയ്. PS മിത്രൻ സംവിധാനം ചെയ്ത ഈ സിനിമ ഒരു മിലിട്ടറി ഓഫീസറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു കൂട്ടം ഹാക്കർമാർ പൈസ മോഷ്ടിക്കുന്നതും തുടര്ന്നുള്ള ക്യാറ്റ് & മൗസ് പ്ലേ ആണ് പറയുന്നത്.
ലിസ്റ്റിലെ അടുത്ത മിസ്കിന് - വിശാൽ duo യിൽ 2017 യിൽ വന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമാണ് തുപ്പരിവാളൻ. ഷെർലോക് ഹോൾമസ്ൽ നിന്നും ഇൻസ്പിരേഡ് ആയി എടുത്ത ഈ സിനിമ, അതിലെ കഥാപാത്രങ്ങളെ തമിഴിൽ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ്. ഒരു ദിവസം അവർക്ക് ഒരു കൊച്ചുകുട്ടി ഒരു കേസ് നൽകുന്നു, തന്റെ വളർത്തു നായയെ കൊന്നവരെ കണ്ടത്താനും അവരെ ശിക്ഷിക്കാനും. അവർ ഈ കേസ് ഏറ്റെടുക്കുകയും തുടർന്നുള്ള സംഭവവികാസങ്ങളുംമാണ് സിനിമയുടെ ഇതിവൃത്തം.
ജീവ നായകനായി വന്ന 2005 യിൽ പുറത്തിറങ്ങിയ ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ് രാം. ഓട്ടിസം ബാധിച്ച രാം തന്റെ അമ്മയെ കൊന്ന കേസിൽ അറസ്റ്റിൽ ആവുന്നു.എന്നാൽ യഥാർത്ഥ കൊലപാതകി രക്ഷപെടുന്നു, വീണ്ടും കൊലപാതകങ്ങൾ ചെയ്യുന്നു
തുടർന്നുള്ള അന്വേഷങ്ങളും കണ്ടെത്തുലുമാണ് സിനിമപറയുന്നത്. എടുത്ത് പറയേണ്ടത് ജീവയുടെ പെർഫോമൻസ് ആണ്.. നിരവധി അവാർഡ് നേടിയ ഈ സിനിമ കണ്ടിരിക്കാവുന്ന ത്രില്ലർ സിനിമയാണ്.
അഥേകൺകൾ, 2017 യിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കലൈരസൻ, ശിവദാ, ജനനി അയ്യർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. അന്ധനായ വരുൺ ഒരു റെസ്റ്റോറന്റ് നടത്തിവരുകയും, അവിടെ സ്ഥിരമായി വരുന്ന കസ്റ്റമർ ദീപയുംമായി പ്രണയത്തിലാവുകയും തുടർന്ന് നടക്കുന്ന അപ്രതീക്ഷിതസംഭവങ്ങള് ആണ് സിനിമയിൽ. തീർച്ചയായും കണ്ടിരിക്കാവുന്ന ഒരു നല്ല ത്രില്ലെർ ചിത്രമാണ് അഥേകൺകൾ.
വിഥാർത് നായകനായി എം മണികണ്ഠൻ സംവിധാനം ചെയ്ത് 2016യിൽ പുറത്തിറങ്ങിയ സിനിമയാണ് കുറ്ററമെ ധൻഡേണൈ. റഹ്മാൻ, ഐശ്വര്യ രാജേഷ്, പൂജ ദേവാരിയ തുടങ്ങിയവർ അഭിനയിച്ച ഈ സിനിമ, tunnel vision അഥവാ കാഴ്ച വൈകല്യംമുള്ള വ്യക്തി തൊട്ടടുത്ത ഫ്ലാറ്റിലെ സ്ത്രീയുടെ കൊലപാതകത്തിന് സാക്ഷി ആവുകയും തുടർന്നുള്ള സംഭവങ്ങളും ആണ്.
ലിസ്റ്റിലെ 15th മൂവി, ഈരം. ഇതൊരു പ്രേത പടമാണ് പക്ഷെ പേടിപ്പിക്കാത്ത Non scary film ആണ്. പക്ഷെ ഒരു നല്ല ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 2009ലെ ഈരം. ആദി, സിന്ധു മേനോൻ തുടങ്ങിയവർ അഭിനയിച്ച ഈ സിനിമ അറിവഴകൻ സംവിധാനം ചെയ്തിരിക്കുന്നു. സംവിധയകൻ ശങ്കർ ആണ് ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ. പോലീസ് ഓഫീസർ ആയ ആദി തന്റെ മുന്കാമുകി ഫ്ലാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും പിന്നീട് വ്യത്യസ്ത ഫ്ലാറ്റുകളിൽ ഉള്ളവർകൂടി മരണപ്പെടുന്നു. തുടർന്നുള്ള അന്വേഷണവും കണ്ടെത്തലുമാണ് സിനിമയിൽ.
8 തോട്ടകൾ, 2017ൽ വെട്രി, അപർണബാലമുരളി, എംസ് ഭാസ്കർ തുടങ്ങിയവർ അഭിനയിച്ച ക്രൈം ത്രില്ലെർ ചിത്രമാണ്. സത്യ എന്ന പോലീസുകാരന്റെ കയ്യിൽ നിന്നും ഡിപ്പാർട്മെന്റ് തോക്ക് കാണാതാവുന്നു.. ചിലർ ഈ തോക്ക് കൈക്കലാക്കുന്നു തുടര്ന്ന് നടക്കുന്ന സംഭവങ്ങളാണ് 8 തോട്ടകൾ പറയുന്നത്. തീർച്ചയായും കാണ്ടിരിക്കേണ്ട സിനിമയാണ് ഇത്.
ഒരു മനുഷ്യൻ ജീവിക്കുന്നത് അവന്റെ ചിന്തകളിലൂടെയാണ്. എന്നാൽ ആ ചിന്തകൾ അയാളുടെ മരണശേഷം മറ്റൊരാളിലേക്ക് കൈമാറാൻ സാധിച്ചാലോ? പിന്നീട് അടുത്ത ആളിലേക്കും, അങ്ങനെ സംഭവിച്ചാൽ എത്ര വർഷങ്ങൾ വേണമെങ്കിലും അയാളുടെ ചിന്തകളിലൂടെ അയാൾക്ക് ജീവിക്കാൻ സാധിക്കും. ചുരുക്കി പറഞ്ഞാൽ അയാൾക്ക് അമരത്വം ലഭിക്കുന്നു. അതെ, ഈ സാങ്കൽപ്പികത തന്നെയാണ് മായാവൻ എന്ന 2017 യിൽ പുറത്തിറങ്ങിയ സിനിമ പറയുന്നത്. CV കുമാർ സംവിധാനം ചെയ്ത് 2017 യിൽ ജാക്കി ഷിറോഫ്, സന്ദീപ് കിഷൻ തുടങ്ങിയവർ അഭിനയിച്ച സയൻസ് ഫിക്ഷൻ സിനിമയാണ് മായാവൻ. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന കിടിലൻ സിനിമയാണ് മായാവൻ.
2016യിൽ തെലുങ്കിൽ പുറത്തിറങ്ങിയ കിടിലൻ ത്രില്ലർ സിനിമയായിരുന്നു ക്ഷണം, അതിന്റെ ഒഫീഷ്യൽ remake ആയിരുന്നു 2017 ലെ തമിഴ് ചിത്രം സത്യ. സത്യരാജിന്റെ മകൻ സിബി സത്യരാജ് നായകനായ ഈ ചിത്രം, മുൻ കാമുകിയുടെ മകളെ കാണാതാവുകയും, അതിനുവേണ്ടി പഴയ കാമുകനോട് സഹായം ചോദിക്കുകയും തുടർന്നുള്ള അന്വേഷണവും ആണ് സിനിമ പറയുന്നത്. ഒറിജിനൽ തെലുങ്ക് വേർഷൻ കാണേണ്ടവർക്ക് മലയാളം സബ്‌ടൈറ്റിൽ ഉണ്ട്. എങ്കിലും തമിഴ് വേർഷൻ അത്രയ്ക്ക് പറയാൻ മോശവും അല്ല. നിരവധി ട്വിസ്റ്റും സസ്പെൻസ് എലെമെന്റുകൾ ഈ സിനിമയിൽ ഉണ്ട് so don't miss it.
2018യിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ലീഡ് റോളിൽ വന്ന സൈക്കോ ത്രില്ലെർ ചിത്രമാണ് ഇമൈക്ക നൊടികൾ. സിബിഐ ഓഫീസറും സീരിയൽ കില്ലറും തമ്മിൽ നടക്കുന്ന ക്യാറ്റ് & മൗസ് പ്ലേ ആണ് സിനിമ പറയുന്നത്. സൈക്കോ കില്ലറായി വന്ന അനുരാഗ് കശ്യപിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. |
തപ്‌സി പന്നു മെയിൻ റോളിൽ വന്ന 2019യിൽ റീലീസ് ആയ സിനിമയാണ് ഗെയിംഓവർ. അശ്വിൻ ശരവണൻ സംവിധാനം ചെയ്ത ഈ സിനിമ, വീൽ ചെയറിൽ കഴിയുന്ന ഗെയിം ഡിസൈനറായ സ്വപ്നയുടെ വീട്ടിലേക്ക് ഒരു സീരിയൽ കില്ലർ കയറുകയും തുടർന്നുള്ള സംഭവങ്ങൾആണ് സിനിമ പറയുന്നത്.
READ NEXT PART : Must Watch These Best 50 Tamil Thriller Movies - Part 2 (26 to 50)
COMMENTS