തെലുങ്കിലെ മികച്ച 15 ത്രില്ലർ സിനിമകൾ : BEST 15 TELUGU THRILLER MOVIES
സ്ഥിരം ക്ലിഷേ ബോംബ് കഥകൾകൊണ്ട് പേരുകേട്ട ഇൻഡസ്ട്രിയാണ് തെലുഗ് ഫിലിം ഇൻഡസ്ട്രി അഥവാ ടോളിവുഡ്. നായകന്റെ ഒരു കിക്ക് കൊണ്ട് ബഹിരാകാശം വരെ എത്തുന്ന ഗുണ്ടകളും, പ്രണയിക്കാൻ വേണ്ടി മാത്രം ഒരു നായികയും, സാദാസമയം വായുവിൽ പറന്നു കളിക്കുന്ന നായകനും, പ്രതികാരവും, ഐറ്റം സോങ് വിത്ത് ഡാൻസും, ട്രെയിനോ ബസ്സോ എന്തുകണ്ടാലും പെറുക്കിഎടുക്കുന്ന നായകൻ അങ്ങനെ കുഞ്ഞുകുഞ്ഞു വിനോദങ്ങൾ ആണ് പുള്ളിക്ക്. അങ്ങനെ വര്ഷങ്ങളായി ടോളിവുഡ് പഴുകേട്ടിരുന്നത് ഇത്തരം മാസ്സ് മസാല സിനിമകൾക്കെതിരെയാണ്.
അപ്പോൾ പിന്നെ ത്രില്ലർ സിനിമകളോ?
BEST 15 TELUGU THRILLER MOVIES (TOLLYWOOD)
അപ്പോൾ ഇന്നത്തെ പോസ്റ്റ്, തെലുങ്കിലെ മികച്ച 15 സിനിമകൾ പരിചയപ്പെടുത്താനാണ്. ആരും പേടിക്കേണ്ട നേരത്തെ പറഞ്ഞപോലുള്ള ക്ലിഷേ ബോംബ് കഥകൾ അല്ല, ചെറുതായിട്ടുള്ള ഫൈറ്റ് ഒക്കെ ഉണ്ട് പക്ഷെ മറിച്ച് നിങ്ങളെ ഞെട്ടിക്കുന്ന പക്കാ സീറ്റ് എഡ്‌ജ് ത്രില്ലെര്സ് ആണ് ഇവയൊക്കെ,
1. Kshanam (2016)
ക്ഷണം
ആദ്‍വി ശേഷ്, ആദാ ശർമ്മ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി 2016യിൽ റിലീസ് ആയ സിനിമയാണ് ക്ഷണം, ആദ്‍വിയുടെ കാരക്റ്റർ ഋഷി എന്ന USA യിൽ സെറ്റിൽഡ് ആയ ഡോക്ടറാണ്. ഋഷി യുടെ എക്സ് ഗേൾഫ്രണ്ട് ആണ് ശ്വേത. ഒരിക്കൽ ശ്വേത തന്റെ കുട്ടിയെ കാണാനില്ല എന്നും, സഹായിക്കണം എന്ന് ഋഷിയോട് ആവശ്യപെടുന്നു. തുടർന്ന് നാട്ടിലേക്ക് വന്ന്, കുട്ടിയെ അന്വേഷിക്കുന്നതും തുടർന്നുള്ള ഞെട്ടിക്കുന്ന സംഭവങ്ങളുംമാണ് ഈ സിനിമയുടെ തീം. നിരവധി സസ്പെൻസ് എലെമെന്റുള്ള ഈ സിനിമ തമിഴിൽ "സത്യ എന്ന പേരിൽ റീമേക്ക് ചെയ്തിട്ടുണ്ട് എങ്കിലും ബെറ്റർ ടു വാച്ച് ദി ഒറിജിനൽ ക്ഷണം. സോ മലയാളം സബ്ടൈറ്റിൽ ഈ സിനിമയ്ക്ക് ലഭ്യമാണ്.
2. EVARU (2019)
എവരു
ആദ്‍വി ശേഷിന്റെ അടുത്ത ഒരു സിനിമയാണ് എവരു, സ്പാനിഷ് ഫിലിം ദി ഇൻവിസിബിൾ ഗസ്റ്റിനെ ആസ്പദമാക്കി 2019 ൽ റീലിസ് ആയ ഈ ക്രൈം ത്രില്ലർ സിനിമയിൽ ആദ്‍വി ശേഷിനൊപ്പം ,റജീന കേസെന്റരയും അഭിനയിച്ചിരിക്കുന്നു. എവരു എന്നാൽ ആര് എന്നാണ് മീനിങ്. സിനിമ പറയുന്നതും അത് തന്നെയാണ്.
മഹാ കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമയായ രാഹുലിന്റെ ഭാര്യ സമീറ DSP ആയ അശോക് കൃഷ്ണയെ കൊല്ലുന്നതും അവരെ രക്ഷിക്കാൻ ആയി Corrupted പോലീസ് ഓഫീസർ ആയ വിക്രം വാസുദേവ് ശ്രമിക്കുന്നതും ആണ് സിനിമയുടെ തീം. ഓരോ 15 മിനിറ്റിലും ഓരോ ഞെട്ടിക്കുന്ന ട്വിസ്റ്റുകലുമായി പ്രേക്ഷകനെ സീറ്റ് എഡ്ജിൽ നിർത്തുന്ന സിനിമയാണിത്. തീർച്ചയായും കണ്ടിരിക്കുക, മലയാളം സബ്ടൈറ്റിൽ ലഭ്യമാണ്.
3. GOODACHARI (2018)
ഗൂഡാചാരി
അങ്ങനെ ലിസ്റ്റിലെ ആദ്‍വി ശേഷിന്റെ ഹാറ്റ്ട്രിക്ക് ആണ് 2018 ലെ ഗൂഡാചാരി. ത്രിനേത്ര എന്ന അന്വേഷണ സംഘത്തിലെ ഒരു അങ്കമാണ് അർജുൻ, എന്നാൽ ത്രിനേത്രയുടെ ചീഫ് ഓഫീസർ ഒരു ടെററിസ്‌റ് അറ്റാക്കിൽ കൊല്ലപ്പെടുകയും അതിൽ അർജുവിന് പങ്ക് ഉണ്ടെന്നും അങ്ങനെ അർജ്ജുവിനെ അറസ്റ്റ് ചെയ്യുന്നു. പിന്നീട് സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അർജുൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ തീം.
നിരവധി ട്വിസ്റ്റും, കിടിലൻ ആക്‌ഷൻ സീന്സും ഉള്ള ഈ സിനിമ ഏതൊരു ത്രില്ലർ ആരാധകരെയും സന്തോഷിപ്പിക്കാനുള്ള സ്റ്റഫ് ഉണ്ട്. മലയാളം സബ്ടൈറ്റിൽ ഉണ്ട്. എല്ലാ പടത്തിന്റെ സബ്ടൈറ്റിൽ ലിങ്കും, പടത്തിന്റെ ലിങ്കും ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.
4. AGENT SAI SREENIVASA ATHREYA (2019)
ഏജന്റ് സായി ശ്രീനിവാസ ആത്രേയ
പേരുപോലെ തന്നെ, ഒരു ഡിറ്റക്റ്റീവ് ത്രില്ലെർ ചിത്രമാണ് ഏജന്റ് സായി ശ്രീനിവാസ ആത്രേയ. നവീൻ പോളി ഷെട്ടി നായകനായി വന്ന 2019യിൽ റിലീസായ സിനിമയാണിത്. ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയ ആത്രേയ വര്ഷങ്ങളായി ഒരു നല്ല കേസിനായി കാത്തിരിക്കുന്നു. എന്നാൽ ഒരു ദിവസം റെയിൽവേ പാലത്തിന്റെ അടുത്ത് നിന്നും ജീർണിച്ച ഒരു ഡെഡ് ബോഡി കണ്ടത്തുന്നു. തുടർന്ന് ആത്രേയ ആ ഡെഡ് ബോഡിയെ പറ്റി അന്വേഷിക്കുന്നതും തുടർന്ന് ഞെട്ടിക്കുന്ന രഹസ്യങ്ങൾ ആത്രേയ മനസ്സിലാക്കുന്നു.തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ ആണ് ഈ സിനിമ പറയുന്നത്. നിരവധി സസ്പെൻസ് ട്വിസ്റ്റ് എലെമെന്റുകൾ ഈ സിനിമയിലും നിങ്ങളെ കാത്തിരിക്കുന്നണ്ട്. മലയാളം സബ് ഇതിനും ലഭ്യമാണ്.
5. HIT :THE HE FIRST CASE (2020)
ഹിറ്റ് ദി ഫസ്റ്റ് കേസ്
ഈ വർഷം പുറത്തിറങ്ങിയ വിഷ്വാഗ് നായകനായി വന്ന ക്രൈം ത്രില്ലർ സിനിമയാണ് ഹിറ്റ്’. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ പോലീസിന്റെ സെൽ ആണ് എച്ച്.ഐ.ടി. ഈ ഡിപ്പാർട്മെന്റിന്റെ ഹെഡാണ് വിക്രം. എന്നാൽ ഒരു ദിവസം വിക്രമിന്റെ കാമുകിയെ കാണാതാവുന്നു. അതെ സമയം അതെ പോലെ മറ്റൊരു പെൺകുട്ടിയും മിസ്സ് ആകുന്നു. തുടർന്നുള്ള അന്വേഷണവും കണ്ടെത്തലുകളും മാണ് ഈ സിനിമപറയുന്നത്. നിരവധി ട്വിസ്റ്റും ഈ സിനിമയിലും ഉണ്ട്. സിനിമ കഴിയുമ്പോൾ, ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്നും, ഹിറ്റ് എന്ന ഡിപ്പാര്ട്മെന്റിന്റെ അടുത്ത കേസ് ഉടൻ വരുമെന്നും പറയുണ്ട്. ഈ സിനിമയ്ക്കും മലയാളം സബ്ടൈറ്റിൽ ലഭ്യമാണ്.
6. OKKA KSHANAM (2017)
ഒക്ക ക്ഷണം
വ്യത്യസ്തകൾ വന്നുകൊണ്ടിരിക്കുന്ന Tollywood ൽ നിന്ന് 2017 ൽ ഇറങ്ങിയ അല്ലു സിരീഷ് നായകനായി വന്ന ചിത്രമാണ് ഒക്ക ക്ഷണം. ഇതുവരെ അധികം പറഞ്ഞുകേട്ടിട്ടില്ലാത്ത പാരലൽ ലൈഫ് എന്ന കോണ്സെപ്റ്റ് ആണ് ഈ സിനിമ പറയുന്നത്. ചില കാര്യങ്ങളിൽ സാമ്യതകൾ വരുമ്പോൾ അതിനെ Coincidence എന്ന് പറയും , ഇതുപോലെ പല കാര്യങ്ങളിലും സാമ്യതകൾ വരുമ്പോൾ അതിനെ Parallel Life എന്ന് പറയും. ജീവയും, ജോസ്‌നയും പ്രണയത്തിലാണ്, ജോസ്‌നയുടെ Flat ന് ഓപ്പോസിറ്റ് Flat ൽ താമസിക്കുന്ന Couples ശ്രീനിവാസും സ്വാതിയും ഇവർ തമ്മിൽ സ്ഥിരം വഴക്കിടുന്നത് കാണുന്നു. ജോസ്‌ന ജീവയോട് കാര്യം അന്വേഷിക്കാൻ പറയുന്നു..കാരണം അറിയാൻ ജീവ ശ്രീനിവാസിനോട് ചോദിച്ചറിയുകയും, കാര്യംഅറിഞ്ഞപ്പോൾ ജീവ ഞെട്ടുന്നു മുൻപ് അവരുടെ ജീവിതത്തിൽ നടന്നതാണ് ജീവയുടെ ജീവിതത്തിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നത്…അതുവരെ റൊമാന്റിക് മൂഡിൽ പോയ പടം പിന്നീട് അങ്ങോട്ട് ത്രില്ലർ മൂഡിലേക്ക് മാറുന്നു. തീർച്ചയായും കണ്ടിരിക്കാവുന്ന വ്യത്യസ്തത്രില്ലെർ സിനിമയാണ് ഒക്കക്ഷണം. മലയാളം സബ്ടൈറ്റിൽ ഇതിനും അവൈലബിൾ ആണ്.
7. AVE KALLU (1967)
അവേ കല്ല്
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ചില സിനിമകൾ, തെലുങ്കിൽ 1967യിൽ റിലീസ് ആയ ചിത്രമാണ് അവേ കല്ല്. പഴയ പടമല്ലേ, വെറുതെ കാണണ്ട എന്ന് കരുതി കാണാതിരിക്കരുത്. ഒരു ദിവസം കോളേജ് വിട്ട് വീട്ടിലേക്കു വന്ന സുശീല കണ്ടത്, അവളുടെ കുടുംബത്തെ മുഴുവൻ കെട്ടിതൂക്കി കൊന്നനിലയിലാണ്, കൊലയാളി സുശീലയെയും കൊല്ലാൻ ശ്രമിക്കുകയും തുടര്ന്നുള്ള കൊലയാളിയെ കണ്ടത്താനുള്ള ശ്രമങ്ങളും ആണ് ഈ സിനിമ പറയുന്നത്. ഇതിന്റെ തമിഴ് വേർഷൻ 1967 ലെ അഥേകണ്കൾ എന്ന പേരിൽ ഇറങ്ങിയിട്ടുണ്ട്. ഏതൊരു കുറ്റുവന്വേഷ്ണ സിനിമകൾ സിനിമകൾ ഇഷ്ടപെടുന്നവർക്ക് ഒരു ക്ലാസിക്ക് ട്രീറ്റ് ആണ് അവേ കല്ല്.
8. 118
ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് ആയ ഗൗതം ചില ദിവസങ്ങളായി സ്വപ്നത്തിൽ സ്ഥിരമായി ഒരു പെൺകുട്ടിയെയും കുറെ വിചിത്രമായ സംഭവങ്ങളും കാണുന്നു. അസ്വസ്ഥനായ ഗൗതം ആ പെൺകുട്ടിയെ പറ്റി അന്വേഷിച്ചിറങ്ങുന്നതും സ്വപനത്തിന്റെ യാഥാർഥ്യം മനസിലാക്കുന്നതുമാണ് 118 പറയുന്നത്. 2019 ൽ K.V ഗുഹൻ സംവിധാനം ചെയ്ത് ഈ ചിത്രത്തിൽ നന്ദമൂരി കല്യാൺ റാം, ശാലിനി പാണ്ഡെ, നിവേദ തോമസ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ത്രില്ലർ ആരാധകർക്ക് കണ്ടിരിക്കാവുന്ന ഒരു നല്ല ത്രില്ലെർ സിനിമയാണ് 118. മലയാളം സബ് ലഭ്യമാണ്.
9. AWE (ഓ!)
പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യ്ത് 2018 ല്‍ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണ് ഓ!.
വ്യത്യസ്ത സ്വഭാവക്കാരായ ഒരു കൂട്ടം ആളുകള്‍ ഒരു റെസ്റ്റോറന്റിൽ ഒരുമിച്ചു കൂടുന്നു. അവിടെ നടക്കുന്ന ചില അസാധാരണ സംഭവങ്ങൾ അവരുടെ ജീവിതങ്ങള്‍ മാറ്റിമറിക്കുന്നു. മികച്ച വൻ താരനിര അണിനിരക്കുന്ന ഓ! ത്രില്ലെർ ജർണൽ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്.മലയാളം സബ്ടൈറ്റിൽ ഇതിനും ലഭ്യമാണ്.
10. A FILM BY ARAVIND
ഒരു ഹൈവേ റോഡ്, ആളുകളെ കാത്തിരുക്കുന്ന സൈക്കോ കില്ലർ. ആ വഴിപോകുന്നവരെ കൊന്നൊടുക്കുന്ന അജ്ഞാതകൊലയാളി. പുതിയ സിനിമയുടെ തയ്യാറെടുപ്പുകൾക്ക് അരവിന്ദ് എന്ന സംവിധായകനും ഒപ്പം നായകനും അത് വഴിവരുന്നു, ഒരു പെണ്ണ് അവരോട് ലിഫ്റ്റ് ചോദിക്കുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് a film by aravind പറയുന്നത്. കണ്ടിരിക്കാവുന്ന ഒരു നല്ല ത്രില്ലെർ സിനിമയാണിത്.
11. ANASUYA
ആൾക്കാരെ കൊന്ന് അവരുടെ അവയവങ്ങൾ മുറിച്ചെടുത്ത്, ഡെഡ് ബോഡിയിൽ റോസാപ്പൂക്കൾ വിതറുന്ന സൈക്കോ കില്ലർ. ജേര്ണലിസ്റ് ആയ അനസൂയ കൊലയാളിയെ കണ്ടെത്താൻ ശ്രമിക്കുന്നു. ഭൂമിക ചൗള നായികയായി 2007യിൽ പുറത്തിറങ്ങിയ അനസൂയ എന്ന സിനിമ കണ്ടിരിക്കാവുന്ന തെലുങ്കിലെ മറ്റൊരു ത്രില്ലർ സിനിമയാണ്. ഇതിന്റെ മലയാളം dubbed വേർഷൻ യൂട്യൂബിൽ ഉണ്ട്.
12. 1. NENAKODINE
മഹേഷ് ബാബു നായകനായി 2014ൽ പി സുകുമാർ ചെയ്ത സിനിമയാണ് വൺ നെനകോടിനെ. ചെറുപ്പത്തിൽ തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരെ, ഒരു ജേര്ണലിസ്റ്റിന്റെ സഹായത്തോടെ കണ്ടെത്താൻ ശ്രമിക്കുന്ന റോക്ക്സ്റ്റാറായ ഗൗതം. കേൾക്കുമ്പോൾ ടിപ്പിക്കൽ പ്രതികാരകഥയാണെങ്കിൽ കൂടി, തെലുങ്കിലെ ബെഞ്ച്മാർക്ക് മൂവിയാണിത്.
13. PSV GARUDAVEGA
2017യിൽ ഡോക്ടർ രാജശേഖർ നായകനായി വന്ന സ്പൈ ആക്ഷൻ ത്രില്ലെർ സിനിമയാണ് psv ഗരുഡവേഗ. NIA ഉദ്യോഗസ്ഥനായ ചന്ദ്രശേഖർ തന്റെ ജോലി രാജിവെക്കാൻ ഒരുങ്ങുന്നു, അപ്രതീക്ഷിതമായി ഒരു കാർ ആസിഡന്റിൽ, ആ കാറിൽ ഉണ്ടായിരുന്നവരുടെ കയ്യിൽ ഒരു തോക്ക് കാണുകയും, അതിനെ പറ്റി ശേഖർ അന്വേഷിക്കുന്നതും തുടർന്നുള്ള സംഭവികാസങ്ങൾ ആണ് ഈ സിനിമ പറയുന്നത്. ആക്ഷൻ ലോവേർസിന് ഒരു പക്കാ ട്രീറ്റ് ആണ് ഈ സിനിമ, മലയാളം സബ് ഈ പടത്തിന് ലഭ്യമാണ്.
14. MADHU VADALARA
ചെറിയ പൈസക്ക് ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന 2 കൂട്ടുകാർ, കൂടുതൽ പൈസക്ക് വേണ്ടി അവരുടെ ജോലിയിൽ ചെറിയ തട്ടിപ്പ് നടത്തുന്നു, ആ തട്ടിപ്പ് ഒരു ഫ്ളാറ്റിലെ വൃദ്ധ മനസിലാക്കുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങൾ ഹ്യൂമർ മിക്സ് ചെയ്ത പിന്നീട് ത്രില്ലറിലോട്ട് പോകുന്ന സിനിമയാണ്, 2019 യിൽ ഇറങ്ങിയ മത്തു വഡലര. ഈ സിനിമ നിങ്ങളെ നിരാക്ഷപെടുത്തില്ല. മലയാളം സബ് ഈ പടത്തിനുണ്ട്.
15. GENTLEMAN
2016ൽ നാനി നായകനായി വന്ന ചിത്രമാണ് ജന്റിൽമാൻ. ഒരു പ്ലെയിൻ യാത്രയിൽ പരിചയപ്പെട്ട കാതെറീനും, ഐശ്വര്യയും അവരുടെ ലവ്സ്റ്റോറി ഷെയർ ചെയ്യുന്നു, എന്നാൽ അവരുടെ രണ്ട് കാമുകന്മാരും കാണാൻ ഒരേപോലിരിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങള് ആണ് ജെന്റിൽമാൻ പറയുന്നത്. കണ്ടിരിക്കാവുന്ന ചിത്രമാണ് ജന്റില്മാന്.
COMMENTS