ഡി ഗൗതമൻ എന്ന പേര് മുഖ്യധാരാ സിനിമാസഞ്ചയത്തിൽ അനുരണനം ചെയ്യപ്പെടാൻ തക്ക മൂല്യമുള്ള ഒരു പേര് ആയിരുന്നില്ല. കാരണം ഒരു സിനിമ സംവിധ...
ഡി ഗൗതമൻ എന്ന പേര് മുഖ്യധാരാ സിനിമാസഞ്ചയത്തിൽ അനുരണനം ചെയ്യപ്പെടാൻ തക്ക മൂല്യമുള്ള ഒരു പേര് ആയിരുന്നില്ല. കാരണം ഒരു സിനിമ സംവിധായകനോ , നടനോ ആയിരുന്നില്ല . സമാന്തര സിനിമയുടെ വക്താക്കളോ , ചലച്ചിത്ര നിരൂപകരോ,പരാമർശിച്ചു കണ്ടതായി ഓർക്കുന്നുമില്ല.ആരായിരുന്നു ഗൗതമൻ ? 1968 ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്ന് സ്വർണ്ണ മെഡലോടെ ഡയറകഷൻ കോഴ്സ് പാസ്സായ, ചലച്ചിത്രമേളകളിൽ ഡിപ്ലോമ ഫിലിംസിലൂടെയും " the builders " എന്ന സ്റ്റുഡന്റസ് ഡോക്യു്മെന്ററിയിലൂടെയും അവാർഡുകൾ നേടിയ, നാളെയുടെ സംവിധാന പ്രതിഭ എന്ന് പ്രസിദ്ധ ഛായാഗ്രാഹകൻ രാമചന്ദ്രബാബു അടക്കമുള്ള സഹപാഠികൾ വാഴ്ത്തിയ വ്യക്തിത്വം .
രാമചന്ദ്ര ബാബു തന്റെ ബ്ലോഗിൽ ഡി ഗൗതമനെ ഓർമ്മിച്ചെടുക്കുന്നതു ഇങ്ങനെയാണ്. " മാതൃഭൂമി പത്രത്തിലെ ചരമക്കോളത്തിൽ കണ്ട ഒരു ചെറിയ ചർമ്മകുറിപ്പിലൂടെ ഞാൻ ഗൗതമനെ ഓർത്തു.ഫിലിം ഇന്സ്ടിട്യൂട്ടിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ , സീനിയർ വിദ്യാർത്ഥികൾ ചെയ്ത ഡിപ്ലോമ സിനിമകൾ ഞങ്ങളെ കാണിക്കുമായിരുന്നു അവയിൽ ഞങ്ങളെ അത്ഭുത പെടുത്തിയത് ഡി ഗൗതമൻ എന്ന വിദ്യാർത്ഥി ചെയ്ത ചിത്രമായിരുന്നു.ഹിച്ച്കോക്കിന്റെ സൈക്കോയിലെ പ്രസിദ്ധമായ ഷവർ സീനിനോട് കിടപിടിക്കുന്ന ഒരു കാർ ആക്സിഡന്റ് രംഗം അവിശ്വസനീയമായി ചിത്രീകരിച്ചിരിക്കുന്നു
ഗൗതമൻ പ്രസിദ്ധനായ ഒരു സംവിധായകനായി മാറുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയായിരുന്നു.വളരെ ദീക്ഷണ ശാലിയയായ ക്രാഫ്റ്റ്‌സ്മാൻഷിപ്പോടു കൂടിയ ഒരു പ്രതിഭ, എന്നാൽ തന്റെ പാതയിൽ നിന്ന് വ്യതിചലിച്ചു , സിനിമയോട് ചേർന്ന് നിന്നെങ്കിലും അദ്ദേഹത്തിന്റെ സർഗ്ഗ സൃഷ്ടികൾ ഒന്നും പുറത്തുവന്നില്ല.രാമുകാര്യാട്ടിന്റെ അസിസ്റ്റന്റായി അഭയംഎന്നചിത്രത്തിൽ ജോലി ചെയ്യുന്ന കാലത്താണ് ഗൗതമൻ ഛായാഗ്രാഹകൻ ബാലുമഹേന്ദ്രയെ സിനിമാലോകത്തിനു പരിചയപ്പെടുത്തുന്നത്. ജോൺ എബ്രഹാം അസാധാരണ പ്രതിഭാശാലിയായ സംവിധായകനായി മാറുമെന്നും ഗൗതമൻ സാക്ഷ്യപെടുത്തിയതായി ഞാൻ ഓർക്കുന്നു "
സിനിമയെ ഒരു നാണയത്തോടു ഉപമിക്കുകയാണെങ്കിൽ അതിന്റെ രണ്ടു വശങ്ങളാണ് അരക്ഷിതത്വും സുരക്ഷിതത്വും. ജീവനോപാധിയായ സാമ്പത്തിക സുരക്ഷക്ക് വേണ്ടി സ്ഥിരാവരുമാനമുള്ള ഒരു ജോലി നേടേണ്ടത് ഒരു മലയാളി മദ്ധ്യവർത്തി സമൂഹത്തെ പ്രതിനിധാനം ചെയ്ത യുവാവെന്ന് നിലയിൽ ഗൗതമന്റെ ആവശ്യമായിരുന്നു.സിനിമ നാളെ നൽകിയേക്കാവുന്ന വെള്ളിവെളിച്ചതിന്റെ ശോഭ, നേടാമായിരുന്ന, മികച്ച സംവിധായക പട്ടം എന്നിവ മോഹത്തിൽ നിന്നു നിരാകരിച്ചു കൊണ്ട് അദ്ദേഹം സിനിമയോട് ചേർന്ന് നിന്നു. കുറച്ചുനാൾ ഇന്സ്ടിട്യൂട്ടിൽ പഠിപ്പിച്ച ശേഷം അദ്ദേഹത്തിന് പ്രസിദ്ധ സംവിധായകൻ ശാന്തരാമിന്റെ ശുപാർശ പ്രകാരം ഇന്ത്യൻ ഫിലിം ഡിവിഷനിൽ പ്രൊഡ്യൂസറായി ജോലി ലഭിച്ചു. പിന്നീട് ദേശിയ പുരസ്‌കാരങ്ങൾ നേടിയ ഫിലിം ഡിവിഷൻ ഡോക്യു്മെൻറ്ററികളുടെ നിർമ്മാണ സാരഥ്യം വഹിച്ചത് ഗൗതമനായിരുന്നു.
ഗൗതമന്റെ നിർമ്മണത്തിൽ ദേശിയ പുരസ്‌കാരം നേടിയവ
1997
Best Scientific Film
Ayurveda
1990
Best Educational / Motivational / Instructional Film
Ducks Out Of Water
1989
Best Promotional Film
Tuna: The Chicken Of The Sea
1989
Best Agricultural Film
Integrated Pest Management In Cotton
1986
Best Agricultural Film
Three Spices: Cinnamon Part I
1985
Best Industrial Film
Safety Measures In Handling Agriculture Machinery
1985
Best Agricultural Film
Cash In Cashew Cultivation
അടൂർ ഗോപാലകൃഷ്ണൻ , കെ ജി ജോർജ് , ജോൺ എബ്രഹാം എന്നിവരാണ് ഇന്സ്ടിട്യൂട്ടിൽ നിന്നു സംവിധാനത്തിൽ സ്വർണ്ണ മെഡലോടെ പാസ്സായ മലയാളികൾ എന്ന് ചരിത്രപരമായി ഓർക്കുമ്പോൾ.അവരുടെ കൂടെ എഴുതപ്പെടാത്ത ഒരു ചരിത്രമായി ഗൗതമനും ഉണ്ട്. അവരുടെ സമ ശീർഷ്യനായിട്ടും പ്രതിഭയുടെ മിന്നലാട്ടങ്ങൾങ്ങൾ കാണിച്ചിട്ടും ജീവിതത്തിന്റെ മറ്റൊരു പന്ഥാവിൽ യൗവ്വനത്തിൽ നെയ്ത സിനിമ സ്വപ്നങ്ങളുടെ റീലുകൾ മനസ്സിലെ പെട്ടിക്കകത്തു അന്ത്യ വിശ്രമം കൊടുക്കേണ്ടി വന്ന ഒരാൾ.ജീവിതാവസാനം വരെ സിനിമയെ സ്നേഹിച്ച ഒരു മനുഷ്യൻ.
ഫിലിം ഡിവിഷന്റെ ചീഫ് പ്രൊഡ്യൂസറായി വിരമിച്ച ശേഷംഅദ്ദേഹം UPSC ഉപദേശക സമിതി അംഗമായി ജോലി നോക്കവെ 2013 ഫെബ്രുവരി 18 നു , ഡൽഹിയിൽ വെച്ച് ഒരു അഭിമുഖം നടത്തുന്നതിനിടയിൽ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.കൊല്ലം പറവൂർ സ്വദേശിയയായ അദ്ദേഹം ബംഗളൂരു ആയിരുന്നു സ്ഥിരതാമസം .
കടപ്പാട് : ചിത്രങ്ങൾ . http://institutewallah.blogspot.com/2013/02/dgautaman-genius-away-from-limelights.html
തയ്യാറിക്കയത് : ശ്രീരേക് അശോക്
COMMENTS