മൂന്ന് രൂപ കൂട്ടി ചോദിച്ചതിനാണ് മൂന്നു ബാലികമാരെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതും, കൊന്നിട്ട് അതിലും പൈശാച്ഛികമായി കെട്ടി...
മൂന്നു ബാലികമാരെ ക്രൂരമായി
ബലാത്സംഗം ചെയ്ത് കൊന്നതും,
കൊന്നിട്ട് അതിലും പൈശാച്ഛികമായി
കെട്ടി തൂക്കിയതും, ചിലർക്ക് എങ്കിലും
ഒരു അത്ഭുതം തോന്നാം മൂന്ന് രൂപയ്ക്ക്
വേണ്ടി ജോലി ചെയ്യുന്നവർ ഉണ്ടോ എന്ന്
അതോടൊപ്പം തന്നെ, ഇങ്ങനെ ഒരു കഥ
മലയാളത്തിൽ സ്‌ക്രീനിൽ വന്നാൽ
നമ്മൾ സ്വീകരിക്കുമോ എന്നും, ചില
കഥകൾ കണ്ടിറങ്ങിയപ്പോൾ
അവിശ്വസനീയതയോടെ നമ്മൾ
പരസ്പരം പറഞ്ഞിട്ടും ഉണ്ടാകും,
ഇങ്ങനെ എക്കെ ജീവിതം ഉണ്ടാകുമോ
എന്നും, ആ അതൊരു സിനിമാ കഥ
മാത്രം അല്ലെ എന്നും. പറയാൻ
പ്രയാസം ഉള്ള ജീവിതങ്ങളെ സ്‌ക്രീനിൽ
ആരെങ്കിലും പകർത്തിയാൽ തിയറ്റർ
കണക്കിൽ ആ ചിത്രം പരാജയവും
ആകും.
നവ മലയാള സിനിമയിലെ തിരക്കഥ
കൃത്തും, മികച്ച കഥാ രചിയിതാവും
കൂടിയായ സന്തോഷ് ഏച്ചിക്കാനം
തന്റെ '' ബിരിയാണി '' എന്നാ കഥാ
സമാഹാരത്തിൽ വിഷയമാക്കിയതും,
ഈ വിഷയം തന്നെ ആയിരുന്നു
''വിശപ്പ് '' പിജി വിഭാഗത്തിൽ പഠിക്കാനും
ഉള്ള ഒരു കഥ ആണെന്ന് സംശയം?.
ഇന്ത്യയുടെ പല ഭാഗങ്ങളിലും നിന്ന -
നിൽക്കുന്ന - വേരുറപ്പിച്ച ജാതിയുടെ
ഉച്ചനീജസ്ഥിതിക്ക് നേരെയുള്ള
ഏറ്റവും ശക്തമായ പ്രതികരണം
തന്നെയാണ് ആർട്ടിക്കിൾ 15
വൃത്തിയുടെയും, വെടിപ്പോടെയും
അതിന്റ സത്യത്തെ ആ സംഘം
കാഴ്ചക്കാർക്ക് നൽകുകയും ചെയ്തു.
വിശപ്പും, ജാതിയും, പട്ടിണിയും,
നിസ്സഹായതയും, അമർഷവും,
പ്രതിഷേധവും എല്ലാം തന്നെ ശക്തമായി
ആർട്ടിക്കിൾ 15 പറഞ്ഞു, എന്ത് കൊണ്ട്
നമ്മൾക്കും ഇങ്ങനെ എക്കെ ചില
കഥകൾ വന്നു കൂടാ സിനിമയിൽ.
വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ
ഔദ്യോഗിക രംഗത്തെ, യൂണിഫോം
മേഖലയിലെ ജാതിയുടെ ഈ വിവേചന
സ്വഭാവത്തെ ശക്തമായ രീതിയിൽ
തന്നെ വരച്ചു കാണിക്കാൻ നമ്മുടെ
ഡയറക്ടർ ശ്രമിച്ചിരുന്നു,' മേൽവിലാസം
അതിന്റ പരിപൂർണ ഉദാഹരണം ആണ്.
പക്ഷെ, ഇവിടെ അത് സ്വീകരിക്കപെട്ടില്ല.
മലയാള സിനിമാ പ്രേക്ഷകർ സൃഷ്ടിച്ച
നാല് ഹിറ്റുകൾ ഇന്ന് ഫിലിം ഇൻഡസ്ട്രി
-യിൽ ഉണ്ട്, തിയറ്റർ ഹിറ്റ്, ടോറന്റ് ഹിറ്റ്,
മൊബൈൽ ഫോൺ ഹിറ്റ്, മിനി സ്ക്രീൻ
ഹിറ്റ്. ഈ പടം സ്വീകരിക്കപ്പെട്ടതും
നാലാമത്തെ വിജയം ആയിരുന്നു.
ആർട്ടിക്കിൾ 15നെ കുറിച്ച് ഉറക്കെ
ഉറച്ച ശബ്ദത്തിൽ നമ്മൾ സംസാരിക്കും
നമ്മുടെ ചിത്രങ്ങൾ ഇറങ്ങിയാൽ
'' കാലം തെറ്റി ഇറങ്ങിയത് ''എന്ന
പൊള്ളായായ വാദത്തിൽ അതിനെ
സ്മരിക്കുകയും ചെയ്യുന്നു!
സ്വന്തം നാടിന്റ സ്ഥലം പോലും
അറിയാതെ കേരളത്തിൽ ജോലിക്ക്
വന്ന ഗോപാൽ യാദവ് എന്ന
കുടുംബസ്ഥനയാ മധ്യവയ്സ്കൻ.
തന്നെ ജോലിക്ക് കൂട്ടി കൊണ്ട് വന്ന
സിനാൻ എന്നാ ആളോട് പറയുന്ന ഒരു
ബിരിയാണി എന്ന കഥയ്ക്ക് ഉള്ളിലെ
കഥയുണ്ട്.
ജാർഖണ്ഡിലെ ലാൽമാതിയ എന്ന
സ്ഥലത്ത് കൽക്കരി ഖനിയിൽ ആണ്
അയാൾക്ക് ജോലി, ലാൽ മാത്തിയയിൽ
നിന്നും 250 കിലോ കൽക്കരി സൈക്കി
-ളിൽ വെച്ചു ഗൊദ്ദ വരെ 40 കിലോമീറ്റർ
തള്ളിക്കൊണ്ട് പോയി ബംഗ വരെ
എത്തിച്ചാൽ 10 രൂപ കിട്ടും
മറുപടിയായി അതിലെ കഥാപാത്രം
തലയിൽ കൈ വെച്ചു 10 ഉറപ്യോ
എന്ന് ചോദിക്കുമ്പോൾ അയാൾ
പറയുന്ന മറുപടി
''150 കിട്ടും, അതീന്നു പോലീസുകാരുടെ
രാംഗ്ദാരിയും ഗുണ്ടാ പിരിവും
സൈക്ലിൻെറ ട്യൂബ് മാറ്റലും കഴിഞ്ഞാൽ
പത്തേ കാണു സാബ്.
വീണ്ടുമുള്ള മറുപടി രസകരം ആണ്
'' 10 രൂപ വാങ്ങുന്ന നീയാണോ എന്നോട്
150 രൂപ ചോദിച്ചത്???...
ഈ സിനിമാ ആദ്യമായി കണ്ടപ്പോൾ
എനിക്ക് ഓർമ വന്നത് ഈ കഥയും
മേൽവിലാസവും ആണ്, മലയാളത്തിൽ
നല്ലൊരു ഷോർട് ഫിലിം മേക്കിങ്ങിനുള്ള
Content ഈ സമാഹരത്തിൽ ഉടനീളമുണ്ട്
ഒപ്പം, എത്രയൊക്കെ വെള്ള പൂശിയ
കെട്ടിടങ്ങളും, അവസരങ്ങളും,
അവകാശങ്ങളും, ഇന്നിവിടെ ഈ
മണ്ണിൽ പിറന്നാലും, ജാതി, മതം,
പട്ടിണി, പ്രത്യേക വിഭാഗം എന്ന്
ഉന്നമർ വിചാരിക്കുന്നവരോടുള്ള
വിവേചനം ഇവിടെ കൂടുതൽ ശക്തി
ആർജിക്കുകയും ചെയ്യും.
പക്ഷെ, തേരോട്ടം നടത്തുന്നത് ഈ
ഉന്നത കുലർ തന്നെ ആയിരിക്കും.
മേൽവിലാസം ക്ലൈമാക്സിൽ ഇത്
കാണാം, ആർട്ടിക്കിൾ 15 ൽ പിടിക്ക
പെട്ട പോലീസ് ഉദ്യോഗസ്ഥൻ തീർച്ച
ആണ് ഉടൻ തന്നെ പുറത്തും ഇറങ്ങും,
അയാളുടെ വിവേചനം ഒന്നൂടെ ഉള്ളിൽ
നീറി ഒലിക്കും, നമ്മുടെ ചുറ്റുപാടും
കണ്ണോടിച്ചാൽ ഒരുപാട് ഗോപാൽ
യദാവൻമാരുടെ ജനനവും കാണുവാനും
സാധിക്കും.
COMMENTS