Late Sachy's Dream Movie 'Vilayudha Buddha' Title Announcement With Prithviraj Sukumaran.
സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു വിലായത്ത് ബുദ്ധ. എന്നാൽ സച്ചിയുടെ ആക്‌സമിക മരണത്തിൽ ഈ സിനിമയും മറ്റു പല സിനിമകളും വെളിച്ചംകാണാതെ പോകുമായിരുന്നു, എന്നാൽ സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയൻ നമ്പ്യാർ ആണ് ചിത്രം ' വിലായത്ത് ബുദ്ധ' സംവിധാനം ചെയ്യുന്നത്. സച്ചിയുടെ ഡ്രീം പ്രൊജക്ട് ആയിരുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ.
ഇന്ദുഗോപന്റെ നോവൽ മറയൂരിലെ കാട്ടിൽ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരു അപൂർവമായ ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. ഭാസ്‌കരൻ മാസ്റ്റർ, ഡബിൾ മോഹനൻ എന്നീ കഥാപാത്രങ്ങളാണ് നോവലിലുള്ളത്. ഇതിൽ ഡബിൾ മോഹനൻ എന്ന ശിഷ്യന്റെ കഥാപാത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുക. മറ്റു പല അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
COMMENTS