ചില മലയാളം സിനിമകൾ അത് പറഞ്ഞുതരുന്ന ചില അറിവുകളാണ് ഈ പോസ്റ്റിലൂടെ പറയുന്നത്
സിനിമ വെറും എന്റർടൈൻമെന്റ് ഓറിയന്റഡഡ് മാത്രമല്ല, അതിലൂടെ ഓരോ അറിവും ചിന്തകളും അതിന്റെ എഴുത്തുകാരനും സംവിധായകനും പ്രേഷകനിലേക്ക് എത്തിക്കുന്നുണ്ട്. ഈ പോസ്റ്റിലൂടെ ലയാളസിനിമയിലൂടെ പറഞ്ഞുപോയ ചില ജികെ ഇൻഫർമേഷൻസ് നമുക്കൊന്ന് നോക്കാം,
ഹേബിയസ് സ്‌കോർപസ്
1989 യിൽ മമ്മൂട്ടി, ജഗതി, ഉർവശി തുടങ്ങിയവർ അഭിനയിച്ച സത്യൻ അന്തിക്കാട് സിനിമയാണ് അടിക്കുറിപ്പ്. ഹേബിയസ് കോർപ്പസ്, എന്ന ലീഗൽ ടെർമ് ആദ്യമായി പ്രതിപാദിച്ച സിനിമയാണിത്, അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിട്ടുകൊടുക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ട് ആണിത്. പിന്നീട് വന്ന പല സിനിമയിലും ഹേബിയസ് കോർപസിനെ പറ്റിപറയുന്നുണ്ട്.
അമിക്കസ്‌ക്യൂറി
മോഹൻലാൽ - ശ്രീനിവാസൻ കൂട്ട്കെട്ടിൽ 2009യിൽ റോഷൻ ആൻഡ്‌റൂസ് ചെയ്ത സിനിമയാണ് ഇവിടം സ്വർഗമാണ്. അമിക്കസ് ക്യൂരി എന്ന ടെർമ് ആദ്യമായി ഡീറ്റെയിൽ ആയി പറയുന്നത് ഈ സിനിമയിലാണ്. ഒരു കേസിൽ തീരുമാനം എടുക്കുന്നതിന് കോടതിക്ക് സഹായകരമായി വിവരങ്ങൾ നൽകുന്ന ആ കേസിൽ കക്ഷിഅല്ലാത്ത വാക്കിലോ ഒരു സംഘം ആളെയോ ആണ് അമിക്കസ് ക്യൂരി എന്ന് വിളിക്കുന്നത്.
നമ്മളെയൊക്കെ രസിപ്പിച്ച റൺവെയിലെ ഈ സ്പിരിറ്റ് കടത്തൽ സീൻ, കിടിലനൊരു ഇൻഫർമേഷനാണ് പാസ്സ് ചെയ്തത്
വെള്ളം 0 ഡിഗ്രിയിൽ ഐസ് ആകും എന്നാൽ സ്പിരിറ്റ് എയ്‌സ് ആവാൻ മൈനസ് 112 ഡിഗ്രി വേണം.
എക്കാലത്തെയും ക്ലാസ്സിക് ഹിറ്റായ മണിചിത്രത്താഴിലെ ഗംഗയുടെ അസുഖം Dissociative identity disorder അഥവാ multiple personality disorder, അക്കാലത്ത് പൊതുവെ പ്രേതബാധ എന്ന് വിശ്വസിച്ചിരുന്ന ഇത്തരം മാനസിക പ്രശ്നങ്ങൾ ആൾക്കാർക്കിടയിൽ എത്തിക്കാനും അവരിൽ അവബോധം സൃഷിടിക്കാനും ഈ സിനിമയ്ക്ക് ശക്തമായി സാധിച്ചിട്ടുണ്ട്.
ലാലേട്ടന്റെ മാസ്മരിക perഫോമൻസ് കൊണ്ടും, പിന്നീട് വീണ്ടും കാണാൻ മടിക്കുന്ന സിനിമയാണ് ബ്ലസിയുടെ തന്മാത്ര, അൽഷിമേഴ്‌സ് എന്ന രോഗത്തെ കുറിച്ച്, ഇത്രയും ഡീറ്റൈൽഡ് ആയ സിനിമ വേറെയില്ല. രോഗിയുടെ അവസ്ഥയും അതിനുപരി അവരുടെ കുടുംബങ്ങളുടെ അവസ്ഥയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.
അമെന്ഷിയ എന്ന രോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന സിനിമയാണ് പത്മരാജന്റെ ഇന്നലെ.
ഈ സിനിമ ഇറങ്ങുന്നത് വരെ പലരും തെറ്റുധരിച്ചിരുന്നതാണ് കുത്തമ്പിനാർ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്രസ്മാരകം എന്ന് എന്നാൽ വൺ മാന് ഷോ ക്ലൈമാക്സിലൂടെആയിരിക്കും പലർക്കും താജ്മഹലിന്റെയും കുത്തമ്പിനാർ ന്റെയും യഥാർത്ഥ ഉയരം മനസിലാക്കിയത്. കൂടാതെ ബാങ്ക് ഓഫ് കൊച്ചിൻ, കൊച്ചിയിൽ അല്ല അത് ജപ്പാനിലാണേന്നും.
എന്താണ് 3D സിനിമ എന്ന്, ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് നവോദയയുടെ കുട്ടിച്ചാത്തൻ ആണ്. അതുവരെ കണ്ടതിൽ നിന്നും വ്യത്യസ്ത സിനിമാനുഭവം കാഴ്ചക്കാരിൽ എത്തിക്കാൻ ജിജോ പൊന്നൂസിന് കഴിഞ്ഞു.
ഒരു ശരീരത്തിൽ എങ്ങിനെ രണ്ട് DNA ഉണ്ടാകും എന്നും
Bone marrow transplantation ചെയ്താലും മുടിയും സ്കിന്നും പഴയ DNA യില് തന്നെയായിരിക്കും
എന്നതും തുടങ്ങി ഫോറൻസിക് ബേസിക് എലെമെന്റ്സ് ടോവിനോയുടെ ഫോറൻസിക് എന്ന സിനിമയിലൂടെയാണ് പലരും മനസിലാക്കിയിരിക്കുക.
സിബിഐ യുടെ ഡമ്മി പരീക്ഷണം, ടെഡിബോഡിയുടെ വ്യത്യസ്ത ആംഗിളും, വീഴ്ചയും മരണകരണവും തുടങ്ങി, സാധാരണക്കാരന് DUMMY വച്ചുള്ള അന്വേഷണം അന്ന് പുതിയ അറിവായിരുന്നു.
1989 യിൽ ലാലേട്ടൻ നായകനായി പുറത്തിറങ്ങിയ ദശരത്തിലെ വാടകഗർഭധാരണം പലർക്കും അതുവരെ കേട്ട് കേൾവി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ അതിനെപ്പറ്റി കൂടുതൽ മനസിലാക്കാൻ ഈ സിനിമയ്ക്ക് പറ്റി.
ബിജുമേനോന്റെ സയൻസ് ഫിക്‌ഷൻ സിനിമ ഭരതൻ എഫക്ടിലെ വായുവിൽ പറന്നു പോകുന്ന യന്ത്രം, Anti gravity bubble നെ ബേസ് ചെയത് എടുത്തതാണ്.
മുംബൈ പൊലീസിലെ ടെർണിങ് പോയിന്റാണ് കാറിന്റെ നിറംമാറുന്ന ഈ സീൻ. പച്ചനിറമായി തോന്നിയ കാർ നീല നിറമാണെന്ന് മനസിലാക്കുന്നത്. ചില ലൈറ്റിന്റെ വെളിച്ചത്തിൽ അതിന്റെ നിറത്തിനുണ്ടാകുന്ന മാറ്റം, ഈ സിനിമയിലൂടെ കാണിച്ചുതന്നു.
മിന്നാരത്തിലെ ശോഭനയുടെ രോഗം Polycythemia Rubra Vera- ഓർ PRV, Abnormal increase of RBC count അഥവാ രക്തത്തിൽ ചുവന്ന രക്താണുക്കളുടെ വർധനവ് കാരണം സംഭവിക്കുന്ന രോഗമാണ്.
നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയിൽ, ദേഷ്യം വരുമ്പോൾ മൂക്കിൽ നിന്നും രക്തം വരുന്ന കാവ്യാമാധവന്റെ കഥാപാത്രം എപ്പിസ്ടാക്സിസ് എന്ന അവസ്ഥയും.
സുരേഷ് ഗോപി ചിത്രം സൗണ്ട് ഓഫ് ബൂട്ട്സിൽ, വേഗത്തിൽ ശരീരത്തെ എല്ലുപോലും കത്തിച്ചു കളയാൻ പഞ്ചസാര ലായനി മതി എന്ന അറിവും തരുന്നുണ്ട്.
COMMENTS