കയ്യെത്തും ദൂരത്തിന്റെ പന്ത്രണ്ടാം വാർഷികം ഷാനുവിൽ നിന്ന് ഫഹദ് ഫാസിലേക്ക്
ഫഹദ് എന്ന അഭിനേതാവിനു ഒരു തുടക്കവും ഒരു വലിയ പാഠമായിരുന്നു ഈ ചിത്രം. 2002യിൽ ഫഹദിന്റെ അച്ഛൻ ഹിറ്റ് സംവിധായകൻ ഫാസിൽ 19 വയസ്സുകാരൻ ഷാനുവിനെ വച്ച് സിനിമ ചെയ്യുന്നു നായിക നികിത തുക്രാൾ, 2002 ലെ ഓണകാലത്ത് സിനിമ റിലീസ് ചെയ്തു. അന്നത്തെ കാലത്തെ അപേക്ഷിച്ചു തരക്കേടില്ലാത്ത കഥ.മമ്മൂട്ടിയുടെ ഗസ്റ്റ് റോൾ, അനിയത്തി പ്രാവിന് ശേഷം ഫാസിൽ ന്റെ പുതുമുഖ ചിത്രം.പാട്ടുകളൊക്ക വൻ ഹിറ്റ് എന്നിട്ടും വൻപരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ഒരു പക്ഷെ അന്നീ ചിത്രം വിജയിച്ചിരുന്നെകിൽ അന്നത്തെ കുഞ്ചാക്കോ ബോബനെ പോലെ കുറച്ചു ചോക്ലറ്റ് റോൾ ചെയ്ത ശേഷം സിനിമയിൽ നിന്നും മാറേണ്ടി വന്നേനെ. ഒരു പക്ഷെ തിരിച്ചു വന്നാലും ചിലപ്പോൾ ഒരു സഹതാരവുമായി മാത്രം ഒതുങ്ങിയേനെ. 2009ൽ ഏഴുവർഷത്തെ ഗ്യാപ്നുശേഷം കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ 'മൃത്യുജയം എന്ന ഷോർട് ഫിലിമിലൂടെയാണ് ഫഹദ് ഫാസിൽ സിനിമയിലേക്ക് തിരികെ എത്തുന്നത് . പിന്നീട് പല ചിത്രത്തിലും ഫഹദ് ഫാസിൽ അഭിനയിച്ചു, പെട്ടന്ന് തന്നെ ഒരു ബെഞ്ച് മാർക്ക് സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അന്ന് തന്റെ അഭിനയത്തെ മോശമായി പറഞ്ഞവരൊക്കെ ഇന്ന് തന്നെ പുകഴ്ത്തി പറയുന്നുണ്ടെങ്കിൽ അന്നത്തെ പരാജയങ്ങളാവാം.
അന്ന് ഈ ചിത്രം കണ്ടപ്പോൾ ഈ നടന് ഒരു തിരിച്ചു വരവുണ്ടാകില്ലെന്നു ഓർത്തു. പക്ഷെ ഇന്നീ നടൻ ലോകത്തിൽ തന്നെ മലയാള സിനിമ യുടെ പ്രതീകമായി അറിയപ്പെടുന്ന ഒരു താരമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
COMMENTS