ഒരു പരാജയ ചിത്രം മലയാളത്തില്‍ നിന്ന് ഓസ്കാര്‍ നോമിനേഷന് നിര്‍ദ്ദേശിക്കപ്പെട്ടു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?? പക്ഷേ കണ്ട് മനസ...
ഒരു പരാജയ ചിത്രം മലയാളത്തില്‍ നിന്ന് ഓസ്കാര്‍ നോമിനേഷന് നിര്‍ദ്ദേശിക്കപ്പെട്ടു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?? പക്ഷേ കണ്ട് മനസിലാക്കിയവരില്‍ അവരുടെ മനസില്‍ ഇന്നും ഇഷ്ടപ്പെട്ട ചിത്രം അത് ഗുരു തന്നെയാാണ്... ഇന്ത്യയിലെ മികച്ച മലയാള ചിത്രങ്ങളിലൊന്ന് ഗുരു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.. അതിന്‍റെ കാരണം വേറൊന്നുമില്ല 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഗുരു ഇന്നും ഈ 2020 ലും ആനുകാലിക പ്രസക്തി യുളള സിനിമയാണ്..
മതാന്ധത, മതഭ്രാന്ത് ഇതിനെ വളരെയധികം വരച്ച് കാട്ടീയ സിനിമ മലയാളത്തില്‍ വേറെയുണ്ടോ എന്ന കാര്യം സംശയമാണ്... അത്പോലേ അധികാരത്തിന്‍റെകടന്ന്കയറ്റം എത്രത്തോളം ജനങ്ങളെ അടിച്ചമര്‍ത്തുന്നു വര്‍ഗിയത ഉണ്ടാക്കുന്നു എന്നതും ഈ ചിത്രത്തിലെ പ്രധാന ഘടകമാണ്..
എന്നാല്‍ പലര്‍ക്കും അന്ധന്‍മാരുടെതാഴ്വരയിലെ ചിത്രം മാത്രമാണ് ഗുരു, എന്നാല്‍ അങ്ങനെയല്ല. ഒരൂപാട് മതസൗഹാര്‍ദ്ദങ്ങള്‍ കാത്ത്സൂക്ഷിക്കുന്ന കഥാപാത്രമായീരുന്നു ലാലേട്ടന്‍റെ രഘുരാമന്‍ എന്ന കഥാപാത്രം.. പിന്നീട് അതെങ്ങനെ മത ഭ്രാന്ത് ആയീ ,മാറുന്നു എന്ന് സിനിമയുടെ ആദ്യഭാഗത്തില്‍ പറയൂന്നുണ്ട്.. ഇന്നും നടക്കുന്ന മത രാഷ്ട്രീയമുതലെടുപ്പ്; അത്തരത്തിലുണ്ടാക്കീയെടുക്കുന്ന മതഭ്രാന്തിനെ വര്‍ഗീയതയാക്കീ മാറ്റുന്നു... അതായിരുന്നു സിനിമയിലെ വര്‍ഗീയകലാപങ്ങള്‍...
വര്‍ഗീയ കലാപങ്ങള്‍ കണ്ട് മതസൗഹാര്‍ദങ്ങള്‍ കൊണ്ട്നടന്ന രഘുരാമന്‍ മതഭ്രാന്തനാകുന്നതും മറ്റുളള ആള്‍ക്കാരെ കൊല്ലാനായീ പുറപ്പെടുന്നതും വര്‍ത്തമാന കാലഘട്ടത്തിന്‍റെ നേര്‍ക്കാഴ്ചയാണ്...
അങ്ങനെ കൊല്ലാനായി ഇറങ്ങിപ്പൂറപ്പെടുന്ന രഘുരാമന്‍റെ മനസിലെ ഇരൂട്ട് [മതഭ്രാന്ത്] മാറ്റാന്‍സഹായിക്കുന്ന താഴ് വര ആയിരുന്നു അന്ധതയുടെ താഴ് വര... മതങ്ങള്‍ കാരണം മനസില്‍ ഇരുട്ട് കയറുന്ന മനുഷ്യമനസിനെയാണ് അന്ധതയുടെ താഴ് വര ആയി കാണിക്കുന്നതും.. ഇലാമ പഴം എന്നത് മതാന്ധതയെന്ന് സംവിധായകന്‍ നമുക്ക് കാട്ടി തരുന്നതും.. എന്നാല്‍ ഇലാമപഴത്തിന്‍റെ വിത്ത് മതത്തിലെ സ്നേഹത്തേയും ഐക്യത്തേയും സാഹോദര്യത്തെയും കാണിക്കുന്നു.. അന്ധതയില്‍ നിന്നുളള വെളിച്ചത്തെകാണിക്കുന്നു... പക്ഷേ അത് അവിടെവിഷമായി രഘുരാമന്‍ എത്തുന്നതിന് മുന്‍പ് വരെ ചിത്രീകരിക്കപ്പെട്ടു...
ജനിക്കുമ്പോള്‍ തന്നെകുഞ്ഞുങ്ങള്‍ക്ക് ഇലാമപഴം കൊടുക്കുന്നു അത് പാരമ്പര്യമായീ തുടരൂന്ന മതാന്ധതയെ പിന്തുടരുന്നതിനെ കാണിച്ച്തരുന്നു...
എന്നാല്‍ ഇത് തെറ്റാണെന്ന് പറഞ്ഞതിന് രഘുരാമന്‍ ദൂഷ്ടശക്തിയായി ചിത്രീകരിക്കപ്പെടുന്നു... അതിപ്പൊ ഇന്നായാലും വിശ്വാസങ്ങളിലെ അപാകതകള്‍ ചൂണ്ടികാണിച്ചാല്‍ അവനും ആര്‍ക്കായാലും രഘുരാമന്‍റെ അവസ്ഥയാണ്.. പക്ഷേ എത്രതന്നെ മൂടി വച്ചാലും സത്യത്തിന്‍റെയും നന്‍മയുടേയൂം വെളിച്ചം പുറത്തേക്ക് എത്തും എന്നത് ചിത്രം കാണിച്ച് തരുന്നുണ്ട്...
അന്ധതയുടെ താഴ് വരയിലെ ഇരുട്ട് മാറുന്നത് രഘുരാമനിലുടെയാണ്.. അത്പോലെ ലോകത്തിലെ മതഭ്രാന്ത് മാറുന്നത് ഏതെങ്കീലും ഒരു രഘുരാമനിലൂടെ ആയിരിക്കും എന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് തന്ന്കൊണ്ട് സിനിമ അവസാനിക്കുന്നു.
മതഭ്രാന്തും വര്‍ഗീയതയുമില്ലാത്ത ഒരു ലോകത്തീന് വേണ്ടീ ആത്മാര്‍ത്ഥമായീ ആഗ്രഹിച്ച് കൊണ്ട്നിര്‍ത്തുന്നു...
COMMENTS